KERALAlocaltop news

പി.എഫ് ഹയര്‍ പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കണം: കെ.എന്‍.ഇ.എഫ്

കോഴിക്കോട്: ഹയര്‍ ഓപ്ഷന്‍ നല്‍കിയ ജീവനക്കാര്‍ക്ക് അപാകതകള്‍ പരിഹരിച്ച് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്നതിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കേരളാ ഹൈക്കോടതി വിധി മാനദണ്ഡമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.എസ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഒ.സി സചീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദ്, എന്‍.ജെ.പി.യു ജില്ലാ പ്രസിഡന്റ് പി. സുധാകരന്‍, സി. രതീഷ് കുമാര്‍, എം.പി മനീഷ്, എം. ധര്‍മ്മരാജന്‍, പ്രേം മുരളി, കെ. സനില്‍കുമാര്‍, ടി.എം അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി ടി.എം അബ്ദുല്‍ ഹമീദ് (മാധ്യമം), സെക്രട്ടറിയായി സി. രതീഷ് കുമാര്‍ (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: കെ. സനില്‍കുമാര്‍ (മാതൃഭൂമി), എം.കെ അന്‍വര്‍ (സുപ്രഭാതം), അബ്ദുള്‍ ഖാദര്‍ (ചന്ദ്രിക), ജോ. സെക്രട്ടറിമാര്‍: യു.സുരേഷ് കുമാര്‍ (സിറാജ്), ജയശങ്കര്‍ (ജന്മഭൂമി), കെ.വി സത്യന്‍ (ജനയുഗം), ട്രഷറര്‍: വി.എ മജീദ് (തേജസ്).
എക്‌സിക്യൂട്ടീവ് കമ്മിറ്റി: ഒ. സന്തോഷ് കുമാര്‍, എം. ധര്‍മ്മരാജന്‍, കെ. അജയ്, ടി.പി. ഹേമന്ത് കുമാര്‍, പി. രാമന്‍, കെ.പി. റബിനേഷ്, എ.കെ. ബിജു (മാതൃഭൂമി), നംസാര്‍, സജീവ് ഗോപാല്‍, സാജിദ് റഹ്മാന്‍, വാഹിദ് സി (മാധ്യമം), ഒ.സി. സചീന്ദ്രന്‍, ജ്യോതിഷ് കുമാര്‍ (എം.എന്‍.ജെ.യു), സെയ്ദ് അബ്ദുറഹിമാന്‍ തങ്ങള്‍ (ചന്ദ്രിക), അബ്ദുള്‍ സലാം (സുപ്രഭാതം), അനില്‍കുമാര്‍ (കൗമുദി), പ്രിന്‍സി ജോസ് (ദീപിക), സുമേഷ് (ജന്മഭൂമി), മധു കെ.കെ. (സിറാജ്), പ്രേംമുരളി, വി.പി ഹംസ (തേജസ്).

ഫോട്ടോ: ടി.എം അബ്ദുല്‍ ഹമീദ് (പ്രസിഡന്റ്), കെ. സനില്‍കുമാര്‍ (സെക്രട്ടറി)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close