കോഴിക്കോട് : വഞ്ചിയൂർ കോടതിയിൽ ഫോട്ടോജേർണലിസ്റ്റ് ശിവജിയെ കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനും അഭിഭാഷകർക്കും എതിരെ കർശന നടപടി വേണമെന്ന ആവശ്യപ്പെട്ട് കാലിക്കറ്റ് ഫോട്ടോജേർണലിസ്റ്റ് സ് ഫോറം പ്രതിഷേധം നടത്തി. കെഎം ബഷീർ എന്ന മാധ്യമ പ്രവർത്തകൻ്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഒത്താശ ചെയ്യുന്ന ക്രിമിനലുകളുടെ കൂടാരമായി കോടതികൾ മാറുന്നത് ഖേദകരമാണ് . കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻ്റ് എം. ഫിറോസ് ഖാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ടി.പി. സൂരജ് സ്വാഗതം പറഞ്ഞു. കൺവീനർ എം. ടി. വിധു രാജ് അധ്യക്ഷത വഹിച്ചു. എ. വി. ഫർദീസ്,പി. പ്രേമരാജ്, ബൈജു കൊടുവള്ളി, രാജേഷ് മേനോൻ, രമേശ് കോട്ടൂളി, പി. ജയേഷ്, സാജൻ വി നമ്പ്യാർ, ടി. എച്ച്. ജദീർ, സി. കെ. തൻസീർ, നിധീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Related Articles
November 8, 2021
232
വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ! പാരിതോഷികം പ്രഖ്യാപിച്ചത് ഹിന്ദു മക്കള്‍ കക്ഷി
February 27, 2021
267
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.
Check Also
Close-
കോഴിക്കോട് ജില്ലയില്‍ 522 പേര്‍ക്ക് കോവിഡ് /രോഗമുക്തി 356/സമ്പർക്കം 488
December 26, 2020