കോടഞ്ചേരി :കൃഷിഭൂമിയിൽ ഇറങ്ങിയ കാട്ടു പന്നിയെ വെടി വെച്ച് കൊന്നു. കരിമ്പാലകുന്നിൽ അറക്കൽ ജോഷിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട വെട്ടോർകുടി ജോസാണ് വെടിവെച്ചത്.
വെളുപ്പിന് മൂന്ന് മണിക്കാണ് 90 കിലോയോളം തൂക്കമുള്ള ആൺ പന്നി വെടിയേറ്റ് വീണത്.
തുടർന്ന് എടത്തറ സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ ബഷീർ ,പ്രസന്ന കുമാർ എന്നിവർ സ്ഥലത്തെത്തി മഹസർ തയ്യാറാക്കി.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഫിനോയിൽ ഡീസൽ എന്നിവ ഒഴിച്ച് കൃഷിയിടത്തിൽ തന്നെ മറവ് ചെയ്തു.
Attachments area