കോഴിക്കോട് : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ . 29 കാരനായ ഷെമി മുദ്ദിനെയാണ് അത്തോളി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് ഇൻസ്പെക്ടർ പി.കെ ജിതേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. 3 വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു.
Related Articles
October 14, 2020
216
കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാക്കി മാറ്റും മന്ത്രി ശൈലജ ടീച്ചർ
Check Also
Close-
പോലീസ് സഹ.സംഘം സ്കൂൾ മാർക്കറ്റ് തുടങ്ങി
May 9, 2022