
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 25 –കാരനെ പന്നിയങ്കര പോലീസ് പിടികൂടി. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷാ (25 ) നെയാണ് പന്നിയങ്കര പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി എസ് എസ്.എൽ.സി യ്ക്ക് പഠിക്കുന്ന സമയം ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി നിരന്തരമായി അതിജീവിതയെ പിന്തുടർന്ന് പ്രണയം നടിച്ച് ബന്ധം സ്ഥാപിക്കുകയും, 2022 -ൽ കോഴിക്കോട് ജില്ലയിലെ പ്രമുഖ സ്കൂളിൽ നിന്നും പ്രലോഭിപ്പിച്ചു വിളിച്ചിറക്കി ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും, പിന്നീട് പ്രതി അതിജീവിതയെ സ്കൂളിനു മുന്നിൽ നിന്ന് സ്കൂട്ടറിൽ കയറ്റികൊണ്ട് പോയി മറ്റൊരു ലോഡിയിൽ വെച്ച് പീഡിപ്പിക്കുകയും, ഈ സമയം വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ പ്രതിയുടെ ഫോണിൽ എടുക്കുകയുമായിരുന്നു. പിന്നീട് ഈ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുകയും, ഫോട്ടോകൾ പെൺകുട്ടിയുടെ പിതാവിനും, ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ആയിരുന്നു.
തനിയിക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ജോലി സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതി ബാംഗ്ളൂരിൽ ഉണ്ടെന്ന് മനസ്സിലാക്കുകയും, പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ SI കിരൺ ശശിധരൻ SCPO പ്രവീൺ, CPO രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ളൂരിലെ ആനന്ദനഗറിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.