KERALAlocaltop news

പ്രായപൂർത്തിയാവാത്ത അസാം പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ മറ്റൊരു പ്രതികൂടി പിടിയിൽ

കോഴിക്കോട് : പ്രായപൂർത്തിയവാത്ത അസ്സാം സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതി റാക്കി ബുധീൻ അൻസാരി (19 ) യെയാണ് ടൌൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ്, SI മുഹമ്മദ് ഷബീർ എന്നിവർ ചേർന്ന് പിടികൂടിയത്.
ആസ്സാം സ്വദേശിനിയായ 17 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റഗ്രാം മുഖേന ബന്ധം സ്ഥാപിച്ച് കേരളത്തിൽ വീട്ട് ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ആസാമിൽ നിന്നും കൂട്ടി കൊണ്ട് വന്ന് കോഴിക്കോട് റയിൽവേ സ്റ്റേഷന് സമീപത്തുളളതായ ലോഡ്ജിൽ താമസിപ്പിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസ്സിലെ കൂട്ടു പ്രതിയാണ് ഇയാൾ. നേരത്തെ ഈ കേസിൽ അറസ്റ്റിലായ കമിതാക്കളായ പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാനുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close