
കോഴിക്കോട്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർടച്ചയായി അശ്ലീല സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോക്ടർ അലൻ ആന്റെണി (32 വയസ്സ്) നെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥിനിയുടെ ടെലഗ്രാം എക്കൌണ്ടിലേക്ക് സ്ഥിരമായി കോൾ ചെയ്ത് ശല്ല്യം ചെയ്തതിൽ വീട്ടുകാർ താക്കീത് നർകിയെങ്കിലും, വീണ്ടും പ്രതി നിരന്തരം മോശമായ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഇന്നലെ 02.01.25 തിയ്യതി പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും, തുടർന്ന് വീട്ടുകാരേയും കൂട്ടി കോഴിക്കോട് ബീച്ചിലേക്ക് വരുകയായിരുന്നു. പെൺകുട്ടി എത്തിയതറിഞ്ഞ പ്രതി ബീച്ചിലേക്ക് വന്ന് പെൺകുട്ടിയോട് സംസാരിച്ചുകൊണ്ട് ലൈംഗിക ഉദ്ദേശത്തോടുകൂടി കയ്യിൽ കയറി പിടിച്ചു എവിടെയെങ്കിലും റൂം എടുക്കാം എന്നു പറയുകയായിരുന്നു. ഇതുകണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ അവിടേക്ക് വന്ന് പ്രതിയെ തടഞ്ഞുവെച്ച് വെള്ളയിൽ പോലീസിനെ ഫോണിൽ വിളിച്ച് അറിയിക്കുകയും, ഉടനെതന്നെ വെള്ളയിൽ പോലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.