
കോഴിക്കോട് : കോഴിക്കോടുള്ള പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ചേവായൂർ സ്വദേശിയായ കുന്നുംപുറത്ത് വീട്ടിൽ സംഗീത് (27 ) നെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി കാറിൽ കൂട്ടിക്കൊണ്ടുപോയി തടമ്പാട്ട് താഴത്ത് പ്രതി നടത്തുന്ന വർക്ക്ഷോപ്പിനു അടുത്തായി വാടകയ്ക്ക് എടുത്ത വീട്ടിൽ വച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്, Sl മാരായ നിമിൻ.ക. ദിവാകരൻ, രോഹിത് SCPO വിജേഷ് CPO റിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.