
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാറോപ്പടി സ്വദേശി ഇരിഞ്ഞായി വീട്ടിൽ അക്ബർ (55 ) നെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രതി NGO ക്വാട്ടേഴ്സിനു സമീപമുള്ള വീട്ടിൽ വച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്ൻ്റെ നേതൃത്വത്തിൽ Sl രോഹിത് CPO സിൻജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.