
എറണാകുളം : വിദ്യാഭ്യാസ കോഴയുടെ ഇരയായി ശമ്പളം ലഭിക്കാതെ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തിൽ കള്ളക്കളി നടത്തുന്ന താമരശേരി രൂപതാ കോർപറേറ്റ് മാനേജ്മെമെൻ്റ് ബന്ധപ്പെട്ടവരോട് മാപ്പു പറയണമെന്ന് ഫാ. അജി പുതിയാപറമ്പിൽ. ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം സ്വീകരിച്ച താമരശേരി രൂപതാ മുൻ അംഗം കൂടിയായ ഫാ . അജിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ –
*മരണത്തിന് ഉത്തരവാദിയാര്????*
അലീന ബെന്നി എന്ന അധ്യാപികയുടെ അകാലവിയോഗത്തിൽ ആരാണ് ഉത്തരവാദി ???
വിദ്യാഭ്യാസ വകുപ്പ് പറയുന്നു, മാനേജ്മെൻ്റാണെന്ന്. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന് മാനേജ്മെൻ്റും പറയുന്നു.
പിഴവ് ഇരുവശത്തുമുണ്ട്.
മാനേജ്മെൻ്റിൻ്റെ പിഴവുകൾ അവർ തന്നെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഫയലിൽ തെളിഞ്ഞു കാണാം.!!!
അലീന ബെന്നിയുടെ നിയമനാംഗീകാര അപേക്ഷ നിരസിക്കാനുള്ള 4 കാരണങ്ങൾ താമരശേരി വിദ്യാഭ്യാസ ഓഫീസർ അക്കമിട്ട് പറയുന്നുണ്ട്.
( ഉത്തരവ് നമ്പർ, കെഡീസ് / ബി /17080/2021; തിയ്യതി,20/09/2021)
1. താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള നസ്രത്ത് മുത്തോറ്റി എൽ.പി. സ്കൂളിൽ നിന്നും 03/01/2015 ന് സർവ്വീസിൽ നിന്നും നീക്കം ചെയ്ത ഒരു അധ്യാപികയുടെ ഒഴിവിലേയ്ക്കാണ് , അലീന ബെന്നിയെ മാനേജർ നിയമിക്കുന്നത്. എന്നാൽ ആ അധ്യാപികയെ സർവ്വീസിൽ നിന്നും നീക്കം ചെയ്തത് ഡിപ്പാർട്ട്മെൻ്റ് അംഗീകരിച്ചതിൻ്റെ രേഖ ഹാജരാക്കിയില്ല.!
2. 2021-22 വർഷത്തെ സ്കൂൾ ബിൽഡിംഗിൻ്റെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ല.!
3. 2021-22 വർഷത്തെ സമ്പൂർണ്ണയിൽ നിന്നുള്ള കുട്ടികളുടെ എണ്ണത്തിൻ്റെ സംഗ്രഹം സമർപ്പിച്ചില്ല. !
4. 2019 -20 വർഷത്തെ കുട്ടികളുടെ എണ്ണം പിന്നീടുള്ള വർഷങ്ങളിലും നിലനില്ക്കുന്നുണ്ട് എന്ന പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രം സമർപ്പിച്ചില്ല.!
മേല്പറഞ്ഞ കാരണങ്ങളാലാണ് അലീന ബെന്നിയുടെ നിയമനാംഗീകാര അപേക്ഷ താമരശ്ശേരി ഉപജില്ലാ ഓഫീസർ നിരസിച്ചത്.
ആരായിരുന്നു
മേല്പറഞ്ഞ കാര്യങ്ങൾ സമർപ്പിക്കേണ്ടിയിരുന്നത്???
അലീനയോ അതോ മാനേജ്മെൻ്റോ???!!!
മാനേജ്മെൻ്റ് സമർപ്പിക്കേണ്ട രേഖകളാണവ. ! മാനേജ്മെന്റിന് മാത്രമേ അവ സമർപ്പിക്കാൻ കഴിയൂ. !!!
ഇനിയെങ്കിലും ആ സഹോദരിയുടെ കുടുംബത്തോട്, കേരള സമ്യൂഹത്തോട്, *മാപ്പു പറയുന്നതല്ലേ ഉചിതം???*
ഫാ. അജി പുതിയാപറമ്പിൽ
21/02/2025