
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എയുടെ പ്രവര്‍ത്തികളില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. സ്വര്‍ണക്കടത്ത് പിടിച്ച ദിവസം ഈ കാര്‍ ബെംഗളുരുവിലേക്ക് പോയത് ദുരൂഹം.
മലയാള സിനിമയിലെ പുതിയ നിര്‍മാതാക്കളുടെ പണമിടപാടുകളും അന്വേഷണ വിധേയമാക്കണം, പലതും തെളിയും- സുരേന്ദ്രന് ആരോപിച്ചു. ബിനീഷ് കോടിയേരി ലക്ഷങ്ങളുടെ ഇടപാടുകളല്ല കോടികളുടെ അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ചലച്ചിത്ര മേഖലയില്‍ വന്‍ നിക്ഷേപമാണ് ബിനീഷ് നടത്തിയിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പണം വാരിയെറിഞ്ഞ് പിടിമുറുക്കാനാണ് ബിനീഷ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെയും കള്ളപ്പണത്തിന്റെ സ്വാധീനമുണ്ട്. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷനിലെ അനസ് വലിയ പറമ്പന്‍ ബിനീഷിന്റെ ബിനാമിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ബിനീഷിനെ പുറത്താക്കണം.



