വടകര: രാജ്യത്ത് ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടതും, ആകസ്മിക മരണം സംഭവിച്ചതുമായ വിവിധ പോലീസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആദരവ് അർപ്പിച്ച് കൊണ്ട് ‘ രാജ്യത്തുടനീളം പോലീസ് സ്മൃതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് എ ആർ.ക്യാമ്പി ൽ വെച്ച് കോമെമ്മറേഷൻ പരേഡ് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ എ.ശ്രീനിവാസ്.ഐ.പി.എസ്. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. വടകര ഡി.വൈ.എസ്.പി. അബ്ദുൾ ഷെരീഫ് 01.09.2020 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വീരമൃത്യു വരിച്ച പോലീസ് രക്തസാക്ഷികളുടെ പേരുകൾ വായിച്ചു. വടകര കോസ്റ്റൽ ഇൻസ്പക്ടർ സി.എസ്.ദീപു. പരേഡ് നയിച്ചു. കോഴിക്കോട് റൂറൽ ജില്ലയിലെ ഡിവൈ.എസ്.പി. മാരും വിവിധ പോലീസ് സ്റ്റേഷനിൽ നിന്നും ഇൻസ്പെക്ടർമാരും , സബ് ഇൻസ്പെക്ടർ മാരും , എ.ആർ.ക്യാമ്പിലെ സേനാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനു ശേഷം ജില്ലാ പോലീസ് മേധാവി ചടങ്ങിന് ദൃക്സാക്ഷികളായ പൊതുജനങ്ങൾക്ക് പോലീസ് ഫ്ലാഗ് ഡേ സ്റ്റാമ്പ് വിതരണം ചെയ്തു.