top news
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം നല്കി പൊലീസ്.
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിക്കെതിരെ ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്കി പൊലീസ്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ അടക്കം അഞ്ച് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതക ശ്രമം, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
More news; അടുത്ത ദിവസങ്ങളില്‍ തീവ്രമഴ; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നേരത്തെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ പി ഗോപാലിന്റെ ഹര്‍ജിയില്‍ ഫറോക്ക് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റുദ്ധാരണയാണെന്നും പരാതി ഒത്തുതീര്പ്പായെന്നുമാണ് രാഹുല്‍ ഹൈക്കോ ടതിയില്‍ അറിയിച്ചത്.
രാഹുലുമായുള്ള തര്‍ക്കം പരിഹരിച്ചുവെന്നും ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും യുവതിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. കൂടാതെ പരാതി തുടരുന്നില്ലെന്നും മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz