
കോഴിക്കോട്: കോഴിക്കോട് സിറ്റിയിലെ ചിന്താവളപ്പ് പോലീസ് ക്വാർട്ടേഴ്സുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.ക്വാർട്ടേഴ്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സൗത്ത് എംഎൽഎ ഡോ .എം.കെ. മുനീർ അധ്യക്ഷനായി. കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് മുഖ്യാതിത്ഥിയായിരുന്നു.ജില്ലാ പോലീസ് മേധാവിയും ഡിഐജിയുമായ എ വി ജോർജ് സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ പി.ടി നാസർ, കെപിഒഎ ജില്ലാ സെക്രട്ടറി കെ. ശശികുമാർ,കെപിഎ ജില്ലാ സെക്രട്ടറി ജി.എസ് ശ്രീജിഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേമലത നന്ദി രേഖപ്പെടുത്തി. 48 പോലിസ് ക്വാർട്ടേഴ്സുകളാണ് നിർമാണം പൂർത്തിയാക്കി പോലീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചത്.2010 ൽ ആരംഭിച്ച ക്വാർട്ടേഴ്സ് നിർമാണ പ്രവർത്തനം നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതുകൊണ്ടാണ് ഇത്രയും വൈകിയത്.പോലീസ് അസോസിയേഷൻ്റെ തടക്കം നിരന്തര പരിശ്രമത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ പണി പൂർത്തിയാക്കി പോലീസ് ഉദ്യോഗസ്ഥർക്ക് തുറന്ന് കൊടുക്കാൻ സാധിച്ചത്.