കോഴിക്കോട് : സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ സർവീസിൽ നിന്ന് വിരമിച്ച കോഴിക്കോട് സിറ്റിയിലെ സംഘം മെമ്പർമാർക്ക് കണ്ടംകുളം ജൂബിലി ഹാളിൽ ഹൃദ്യമായ യാത്രയയപ്പ്* നൽകി . സംഘം മെമ്പർമാരായ 54 പോലീസ്ഉദ്യോഗസ്ഥരും ജില്ലാ പോലീസ് ഓഫീസിലെ നാല് മിനിസ്റ്റിരയൽ ജീവനക്കാരും 4 ക്യാംപ് ഫോളോവേഴ്സുമുൾപ്പെടെ 62 പേർക്കാണ് യാത്രയയപ്പ് നൽകിയത്.ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ* ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ജി.എസ് ശ്രീജിഷ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ .സി.പി മുസാഫർ അഹമ്മദ് മുഖ്യ പ്രഭാഷണം’ നടത്തി .കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ .KE ബൈജു ഐപിഎസ്, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ NM ഷീജ, പോലീസ് സൂപ്രണ്ട് വിജിലൻസ് KP അബ്ദുൾ റസാഖ്, പോലീസ് സൂപ്രണ്ട് ക്രൈംബ്രാഞ്ച് G.സാബു ,അസി: കമ്മിഷണർ മെഡിക്കൽ കോളേജ് K സുദർശൻ, അസി: കമ്മീഷണർ ടൗൺ .P ബിജുരാജ്, അസി: കമ്മീഷണർ ഫറോക്ക് AM സിദ്ധിക്ക്, അസി: കമ്മീഷണർ സ്പെഷൽ ബ്രാഞ്ച് A ഉമേഷ്, സിറ്റി പോലീസ് ഓഫീസ് അഡ്മിനിസ്ട്രേീറ്റ് അസിസ്റ്റൻറ് ഗോപാലകൃഷ്ണൻ MK ,KPOA ജില്ലാ സെക്രട്ടറി രാജേന്ദ്രരാജ. P, KPA ജില്ലാ ട്രഷറർ .ഷാജു.V ,സിറ്റി പോലീസ് കൺസ്യൂമർ സ്റ്റോർ പ്രസിഡണ്ട് സന്തോഷ് AS,എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.. സംഘം സെക്രട്ടറി രതീഷ് PK സ്വാഗതവും വൈസ് പ്രസിഡണ്ട് ഹാജിറ P നന്ദിയും രേഖപ്പെടുത്തി.
Related Articles
Check Also
Close-
മെഡി: ക്യാമ്പസ് സ്കൂളിന് മികച്ച പിടിഎ അവാര്ഡ്
September 9, 2020