
കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി 12 വരെ കോഴിക്കോട് ഓപ്പൺ സ്റ്റേജ് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന “എന്റെ കേരളം” പരിപാടിയിൽ ക്രമീകരിച്ച കേരള പോലീസിന്റെ സ്റ്റാൾ ജനശ്രദ്ധയാകർഷിക്കുന്നു.
കോഴിക്കോട് പോലീസ് സ്റ്റാൾ ഇത്തവണ നൂതന സാങ്കേതിക വിദ്യ ജനങ്ങൾക്ക് പരിചയപെടുത്തുന്നതിലും, ജനങ്ങളിലേക്കെത്തിക്കുന്നതിലും വിജയിച്ചു. സ്റ്റാളിൽ വിവിധതരം ബോധവത്കരണ വീഡിയോകളും, പോസ്റ്ററുകളും, റോബോട്ടിക്‌സ്, അവതാർ (ജനങ്ങൾക്കുള്ള സേവനങ്ങൾ AI യുടെ സഹായത്താലുള്ള വീഡിയോ, ക്വിസ്)എന്നിവയും കൂടാതെ വിവിധ തരം ക്യു.ആർ കോഡുകൾ, ചാറ്റ് ബോട്ട് (വാട്ട്സ് ആപ്പ് രൂപത്തിലുള്ള ബോട്ട്), Poli Find (കോഴിക്കോട് സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഓഫീസുകളിലേക്കും പോകുന്നതിനുള്ള ലൊക്കേഷൻ), ഇമെയിൽ ചെക്കിങ്ങ് [നിങ്ങളുടെ ഇമെയിൽ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയുന്നതിന്], Know Mobile Connections in Your Name [നിങ്ങളുടെ പേരിലുള്ള മൊബൈൽ കണക്ഷൻ അറിയാൻ], Emergency Contacts [ഒറ്റ സ്കാനിൽ 10 Emergency നമ്പർ നിങ്ങളുടെ Contacts -ൽ സേവ് ചെയ്യുന്നു], CEIR Portel (നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി രജിസ്റ്റർ ചെയ്യുന്നത്), Feedback Form [Stall -നെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ സംവിധാനം] എന്നിവ ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞുകൊടുക്കുന്നു.
കൂടാതെ കുട്ടികൾക്കും വനിതകൾക്കും സ്വയം പ്രതിരോധ ക്ലാസ്സുകളും, ഡോഗ് സ്‌ക്വാഡിന്റെ നേത്രത്വത്തിലുള്ള വിവിധതരം ഡ്രില്ലുകളും, ഡോഗിന്റെ പ്രകടനങ്ങളും ജനശ്രദ്ധ ആകർഷിക്കുന്നു.