crimeKERALAlocalOtherstop newsVIRAL

വൈത്തിരി പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടം മാർച്ച് 4 ന് ഉദ്ഘാടനം ചെയ്യും

* പഴയ സ്റ്റേഷൻ തകർന്നത് 2018 ലെ പ്രളയത്തിൽ

വൈത്തിരി : ആധുനീക സജ്ജീകരണങ്ങളോടെ പുതുതായി നിർമ്മിച്ച വയനാട് വൈത്തിരി പോലിസ് സ്റ്റേഷൻ കെട്ടിടം മാർച്ച് നാലിന് വൈകിട്ട് 3.15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ. ആർ കേളു അധ്യക്ഷത വഹിക്കും. 2018 ലെ പ്രളയത്തിൽ മലയിടിഞ്ഞ് തകർന്ന പഴയ പോലീസ് സ്റ്റേഷൻ്റെ എതിർ വശത്തായി വൈത്തിരി സബ് ജയിലിന് സമീപമാണ് റോഡിന് അഭിമുഖമായി പുതിയ സ്റ്റേഷൻ നിർമ്മിച്ചത്. പ്രളയത്തിൽ പഴയ സ്റ്റേഷൻ തകർന്നതിന് ശേഷം പഴയൊരു പോലീസ് ക്വാർട്ടേഴ്സ് എട്ടുവർഷം സ്റ്റേഷനായി പ്രവർത്തിച്ചു. യാതൊരു സൗകര്യവുമില്ലാത്ത ക്വാർട്ടേഴ്സ് കം സ്റ്റേഷനിൽ ഏറെ ദുരിതം സഹിച്ചാണ് അറുപതിൽപരം പോലീസുകാർ ജോലി ചെയ്തു വന്നത്. ലോക്കപ്പ് അടക്കം സൗകര്യങ്ങൾ ഇല്ലാതെയും മാവോയിസ്റ്റ് ഭീഷണിയിലുമായിരുന്നു പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എം.പി, ടി. സിദ്ധിഖ് എം എൽ എ , ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ, ജനപ്രതിനിധികൾ, പോലീസ് അസോ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close