crimeKERALAlocaltop news

എം ഡി എം എ യുമായി ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ

കോഴിക്കോട് : എരഞ്ഞിപ്പാലം മിനി ബൈപ്പാസ് റോഡിൽ ആഡംബര വാഹനം ഉപയോഗിച്ച് ലഹരി വില്പന നടത്തുന്നതിനിടയിൽ നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി കളതൊടി പുല്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് വാഹിദിനെ (35) കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടർ ലീല യുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ഇയാളില്‍ നിന്നും 2.52 ഗ്രാം MDMA പോലീസ് കണ്ടെടുത്തു .
എരഞ്ഞിപ്പാലം ബിവറേജസ് കോർപ്പറേഷന് സമീപമുള്ള പാർക്കിങ്ങിൽ വെച്ച് ലഹരി വില്പന നടത്തുന്നതിനിടെ പോലീസിനെ കണ്ട് വാഹനം അപകടകരമായ രീതിയിൽ മുന്നോട്ട് എടുക്കാൻ ശ്രമിക്കുകയും ആയത് പോലീസ് സാഹസികമായി തടഞ്ഞപ്പോൾ പ്രതിയും കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി കുട്ടാപ്പി എന്ന ഷാക്കിറും വണ്ടിയിൽ നിന്നും ഇറങ്ങി ഓടി. വാഹിദിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഏതാനും മാസങ്ങളായി പ്രതി ഡാൻസഫ് സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞമാസം ഫാറൂഖ് സ്റ്റേഷൻ പരിധിയിൽ വച്ച് പോലീസിനെ കണ്ടു ഭയന്ന് കച്ചവടത്തിന് വേണ്ടി കാറിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. വിൽപ്പനയ്ക്കായി കരുതിയ വലിയ അളവിലുള്ള എംഡിഎംഎയുമായാണ് ശാക്കിർ ഓടിരക്ഷപ്പെട്ടത് എന്നാണ് വാഹിദ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വൻതോതിൽ ലഹരി വില്പന നടത്തുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായ വാഹിദ് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും, അന്യസംസ്ഥാന തൊളിലാളികൾക്കും മറ്റും വിൽപന നടത്തുകയും, . മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി. പ്രതിയ്ക്ക് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മഞ്ചേരി, വടകര, മീനങ്ങാടി ,സുല്‍ത്താന്‍ ബത്തേരി , പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുകളിലായി മയക്കു മരുന്ന് ഉപയോഗിച്ചതിനും, മദ്യപിച്ചു വാഹനം ഓടിച്ചതിനും, പൊതുജന ശല്യത്തിനും, പൊതു സ്ഥലത്തു വെച്ചു മദ്യപിച്ചതിനുമായി നിരവധി കേസുകള്‍ ഉണ്ടെന്നും, പ്രതിയുമായി ലഹരി വില്പനയിൽ ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ആളുകളെയും നിരീക്ഷിക്കുന്നതാണെന്നും പോലീസ് പറഞ്ഞു. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, SCPO അഖിലേഷ് , ലതീഷ്.എംകെ, സരുൺ കുമാർ പി.കെ, ഷിനോജ് എം, അതുൽ ഇവി, തൗഫീഖ്. ടി കെ , അഭിജിത്ത് പി,ദിനീഷ് പി.കെ, നടക്കാവ് സ്റ്റേഷനിലെ SCPO വിനോദ് CPO മാരായ ദിബേശ്, ഷോബിക്ക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close