
കോഴിക്കോട് : പെരുവയൽ കല്ലേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനം നടത്തുന്ന അന്തരീക്ഷ മലിനീകരണത്തെകുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയറും പെരുവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പരാതിയെകുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 26 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
സേവോ പോളിമേഴ്സ് ആന്റ് മെട്രോ പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മലിനീകരണം നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്ത്, പോലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരായ കല്ലേരി പരിസ്ഥിതി സംരക്ഷണ സമിതി കൺവീനർ ഇ. രവീന്ദ്രൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.




