
കോഴിക്കോട് : മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42 )( ഇപ്പോൾ താമസം പറമ്പിൽ കടവിലുള്ള കുന്നത്തു മലയിൽ എന്ന വീട്ടിൽ) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
ചേവായുർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥിനി രാത്രികാല ഉറക്കത്തിൽ ദുസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിന് വേണ്ടി പൂജിച്ച ചരട് കെട്ടുന്നതിനായി അമ്മയോടൊപ്പം പറമ്പിൽ കടവിൽ താമസിക്കുന്ന പൂജാരിയുടെ അടുക്കൽ പോവുകയായിരുന്നു. പ്രതിയായ പൂജാരി പ്രശ്നം വെച്ച് പൂജകൾ നടത്തണമെന്നും, അതിന് പൂജാ സാധനങ്ങളുമായി പൂജാരിയുടെ വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ പ്രതി പീഡിപ്പിക്കുകയും, തുടർന്ന് വിദ്യാർത്ഥിനിയുടെ നഗ്ന ഫോട്ടോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, അവധി കഴിഞ്ഞ് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിൽ കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ചേവായൂർ പോലീസ് സ്റ്റേഷൻ ഇൽസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, സജീവ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുക്കകയുമായിരുന്നു. അറസ്റ്റ് രേഖപ്പെുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.



