top news
യാത്രക്കാര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കണമെന്ന് എയര്‍ ഇന്ത്യ എക്സപ്രസിന്റെ സര്‍വീസിനെതിരെ പ്രവാസി ഇന്ത്യ
അബുദബി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ദാക്കിയത്കൊണ്ട് പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനം നല്കി പ്രവാസി ഇന്ത്യ. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്സ് ഇക്കണോമിക് റഗുലേറ്ററി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ക്കാണ് പ്രവാസി ഇന്ത്യ നിവേദനം സമര്‍പ്പിച്ചത്.
പ്രശ്നപരിഹാരത്തിനായി യാത്രക്കാര്‍ക്ക് റീഫണ്ടുകള്‍ക്കും റീഷെഡ്യൂളിങ്ങിനും പുറമേ അധികം നഷ്ടപരിഹാരം നല്‍കണമെന്ന് പ്രവാസി ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
കഴിഞ്ഞ ആറുമാസത്തിനിടെ നൂറിലധികം വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയതില്‍ 1500റില്‍ അധികം യാത്രക്കാര്‍ക്ക് ദുരിതം നേരിട്ടതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത്.
More news; ആകാശ് തില്ലങ്കേരി ഉപയോഗിച്ച നിയമവിരുദ്ധവാഹനം കസ്റ്റഡിയിൽ