
കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ് പ്രവീണ്‍ കുമാറിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ അനുസ്മരണയോഗം സംഘടിപ്പിച്ചു. മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. രമേഷ് കോട്ടൂളി അധ്യക്ഷനായി. ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി ജീജോ, കാലിക്കറ്റ് പ്രസ്ക്ലബ്ബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, ആര്. ജയന്ത് കുമാര്‍, ടി. വേലായുധന്, ടി. സുജന്‍, വി. ആലി, ഡോ. കെ രത്നകുമാരി, ഷിജിത്ത് ശ്രീധര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും പി. അഭിജിത്ത് നന്ദിയും പറഞ്ഞു.




