
കോട്ടയം :
ഛത്തീസ്ഗഡിൽ അന്യായമായി തടവിലാക്കപ്പെട്ട സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവർ സന്ദർശിച്ചു. മിഷനറിമാരുടെയും സന്യസ്ഥരുടെയും സേവനം രാഷ്ട്രത്തിന് മറക്കാൻ കഴിയില്ല എന്നും ക്രിസ്തു സ്നേഹം നിർബന്ധിക്കുന്നതുകൊണ്ടാണ് യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഇപ്രകാരം പ്രവർത്തിക്കുവാൻ കഴിയുന്നത് എന്നും മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഈയാഴ്ച തന്നെ സിസ്റ്റർ പ്രീതി മേരിയെ നേരിൽ ചെന്ന് കാണും എന്ന് മെത്രാപ്പോലീത്ത മാതാപിതാക്കൾക്ക് ഉറപ്പുനൽകി.



