Gulf

ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹ ബന്ധം വേര്‍പ്പെടുത്തി ദുബായ് രാജകുമാരി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്‌റ ബിന്‍ത് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അത്യാഡംബരം നിറഞ്ഞ രാജകീയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശൈഖ മഹ്‌റ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഫോളോവേഴ്‌സുമായി പങ്കുവെക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ശൈഖ മഹ്‌റയുടെ പുതിയ പോസ്റ്റ് ഫോളോവേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്. ശൈഖ് മനയുമായുള്ള വിവാഹബന്ധം വേര്‍പിരിയിന്നുവെന്നാണ് ശൈഖ മഹ്‌റ പുതിയ പോസ്റ്റില്‍ പറയുന്നത്. ‘പ്രിയപ്പെട്ട ഭര്‍ത്താവ്, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍, ഞങ്ങളുടെ വിവാഹമോചനം ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, എന്ന് മുന്‍ ഭാര്യ’ എന്നാണ് ഷെയ്ഖ മഹ്റ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബന്ധം വേര്‍പെടുത്തികൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

അതേസമയം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇവര്‍ നീക്കം ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശൈഖ മഹ്‌റ മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ രണ്ടുപേരും മാത്രം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. 2023 ഏപ്രിലിലാണ് ശൈഖ മഹ്‌റയും ശൈഖ് മനയും ഔദ്യോഗികമായി വിവാഹവാര്‍ത്ത പ്രഖ്യാപിച്ചത്. 2024 മെയ് മാസത്തില്‍ ഇവര്‍ക്ക് മകള്‍ പിറന്നു. ശൈഖ മഹ്‌റ ബിന്‍ത് മന ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് മകള്‍ക്ക് നല്‍കിയ പേര്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദമ്പതികള്‍ ജന്‍ഡര്‍ റിവീല്‍ ആഘോഷവും നടത്തിയിരുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close