
കോഴിക്കോട് : പുതുതായി സ്ഥാനമേറ്റ കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ പ്രിയങ്കാ ഗാന്ധി എം.പി സന്ദർശിച്ചു. കോൺഗ്രസ് നേതാക്കൾക്കൊപ്പം മലാപറമ്പ് ബിഷപ്സ് ഹൗസിലെത്തിയ പ്രിയങ്കയെ ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, പ്രൊക്യുറേറ്റർ ഫാ.പോൾ പേഴ്സി , ആർച്ച് ബിഷപ്പിൻ്റെ സെക്രട്ടറി ഫാ. റെനി , ചാൻസലർ ഫാ. സജീവ് വർഗീസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.