
കോഴിക്കോട് : ബംഗളൂരുവിൽ നിന്നും കാറിൽ എം ഡി എം എ കടത്തി കൊണ്ട് വന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരിൽ ഒരാൾ പിടിയിൽ. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.മാത്തോട്ടം സ്വദേശി തുലാമുറ്റം വയൽ, ലൈലാ മൻസിൽ ടി.വി മുഹമ്മദ് ഷഹദിനെ (37) യാണ് മാത്തോട്ടം ചാക്കിരിക്കാട് പറമ്പ് റോഡിൽ നിന്നാണ് സിറ്റി നാർക്കോട്ടിക്ക് സെൻ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ,എസ്ഐ നൗഷാദ് . ടി.ടി യുടെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 236.080 ഗ്രാം MDMA പോലീസ് പിടിച്ചെടുത്തു.
ഓണം വിപണി ലക്ഷ്യമിട്ടാണ് പിടി കൂടിയ ഷഹദും , ഓടി രക്ഷപ്പെട്ട മുഹമദ്ദ് ഫായിസും വിൽപനക്കായി ബംഗളൂരുവിൽ നിന്നും കാറിൽ MDMA കടത്തി കൊണ്ട് വന്നത്. ബേപ്പൂർ, മാത്തോട്ടം, അരക്കിണർ ഭാഗത്തെ യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു. ഇവരുടെ ലഹരി വിൽപന.
ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ഡാൻസാഫും സിറ്റി പോലീസും ചേർന്ന് കോഴിക്കോട് സിറ്റിയിൽ പരിശോധന കർശനമാക്കിയതിൽ. NDPS കേസിൽപ്പെട്ട് ജാമ്യത്തിലിറങ്ങിയ ആളുകളെ നിരീക്ഷിച്ചതിനിടയിലാണ്. അന്വേക്ഷണം ഷഹദിലേക്ക് എത്തിയത്. മാത്തോട്ടം ഭാഗങ്ങൾ കേന്ദീകരിച്ച് ഡാൻസാഫ് ടീം ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിലാണ് ചാക്കിരിക്കാട് റോഡിലേക്ക് കാറിൽ വന്ന ഇവരെ കാണാൻ കഴിഞ്ഞതും , ഷഹദിനെ പിടികൂടാൻ കഴിഞ്ഞതും , ഡൽഹി , ബംഗളൂർ എന്നിവിടങ്ങളിൽ നിന്നും കോഴിക്കോട്ടേക്ക് ലഹരി കടത്തുന്ന മാഫിയയിലെ മുഖ്യ കണ്ണിയാണ് ഷഹദ്. 2003 വർഷത്തിൽ ടൗൺ സ്റ്റേഷനിൽ ലഹരിമരുന്നായി പിടി കൂടിയ പയ്യാനക്കൽ സ്വദേശികളായ 3 പേർക്ക് ഡൽഹിയിൽ നിന്നും ലഹരി മരുന്ന് വാങ്ങാൻ ഇടപാടുകൾ നടത്തിയത് ഇയാളാണ്. ഇതിൽ ഷഹദിനെ ട്ടൗൺ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടി ഒന്നര വർഷം ജയിലായിരുന്നു. ഇപ്പോൾ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം തുടങ്ങുകയായിരുന്നു. കൂടാതെ മുമ്പ് കുന്ദം കുളം സ്റ്റേഷനിൽ ഇയാൾക്ക് ഒരു കളവ് കേസും ഉണ്ട്. പിടി കൂടിയ മയക്കുമരുന്നിന് വിപണിയിൽ എട്ട് ലക്ഷത്തോളം രൂപ വരും, മൊബൈൽ ഫോണുകളും , ലഹരി കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ബംഗളൂരുവിൽ ഇവർക്ക് ഇടപാട് നടത്തിയവരെ പറ്റിയും , കോഴിക്കോട്ട് ഇവരുടെ കണ്ണികളിൽപ്പെട്ട ആളുകൾ ഉണ്ടോ എന്ന് പരിശോധിച്ച് അന്വേക്ഷണം നടത്തുമെന്നും , ഡാൻസാഫും, ബേപ്പൂർ പോലീസും ചേർന്ന് ഓടി പോയ ഫായിസിനെ പിടി കൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കി യതായും ബേപ്പൂർ പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ പറഞ്ഞു.
ഡാൻസാഫ് ടീമിലെ എസ്.ഐ മാരായ മനോജ് എടയേടത്ത് , എസ്.ഐ അബ്ദുറഹ്മാൻ കെ , എ.എസ്.ഐ അനീഷ് മുസ്സേൻവീട് , എസ്.സി പി.ഒ മാരായ ,കെ അഖിലേഷ് , പി.കെ സരുൺ കുമാർ , പി. അഭിജിത്ത് , ഇവി അതുൽ, പി.കെ ദിനീഷ് , എം.കെ ലതീഷ് , എൻ .കെ ശ്രീശാന്ത് , ടി.കെ തൗഫീക്ക്, കെ.എം മുഹമദ് മഷ്ഹൂർ , ബേപ്പൂർ സ്റ്റേഷനിലെ എ.എസ്.ഐ മാരായ ദിപ്തിലാൽ , മുജീബ് റഹ്മാൻ , സി.പി.ഒ സുധീഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




