KERALAlocaltop news

ആർ. ജെ. ഡി പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി

കൂടരഞ്ഞി – മഞ്ഞക്കടവ്, കൂരിയോട് പ്രദേശങ്ങളിൽ വന്യജീവി |യുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും വന്യജീവിയെ കണ്ടെത്തി ജനങ്ങളുടെ ഭയാശങ്കയും സംശയവും ദൂരീകരിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക് നയത്തിനെതിരെ രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിൽ പെരുമ്പൂളയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്തെയും , കൂരിയോട്, ചുള്ളിയകം കോളനി, മഞ്ഞക്കടവ് നിവാസികൾക്ക് വന്യജീവിയുടെ ഭീകര ശബ്ദം കേട്ട് ഭയന്ന് ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ് വെളുപ്പിന് റബ്ബർ ടാപ്പിങ്ങും ഇതര കൃഷി പണികളും നിർവ്വഹിക്കാനാകാതെ പ്രയാസപ്പെട്ടിരിക്കയാണ്. ഈ സാഹചര്യത്തിൽ വന്യജീവിയെ തിരിച്ചറിഞ്ഞ് പിടികൂടി ജനങ്ങളെ ഭയ വിമുക്തരാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുഴുവൻ സമയ പെട്രോളിംഗ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കൂരിയോട് , കോളനി പ്രദേശങ്ങളിലേക്ക് സനധ്യയായാൽ ഓട്ടോറിക്ഷ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത് . പ്രദേശത്ത് വന്യ ജീവിയുടെ ആക്രമണ മൂലമുള്ള ദുരന്തമുണ്ടായാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉത്തരവാദികൾ . പന്തംകൊളുത്തി പ്രതിഷേധ പ്രകടനത്തിൽ കുട്ടികളും സ്ത്രീകളും ഉൾപെടെ നിരവധി ആളുകൾ പങ്കാളികളായി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്  ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കൗൺസിൽ മെമ്പർ  പി.എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ,പി അബ്ദുൽ റഹ്മാൻ മാസ്റ്റർ പള്ളിക്കലാത്ത്, ജോർജ് മംഗരയിൽ ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി, ബിജു മുണ്ടക്കൽ, ജോളി പൊന്നം വരിക്കയിൽ, ജിനേഷ് തെക്കനാട്ട്, മാത്യു ചേർത്തലയ്ക്കൽ, ഷുക്കൂർ കിഴക്കൻവീട്ടിൽ,അഹമ്മദ്കുട്ടി അടുക്കത്തിൽ, സന്തോഷ് കിഴക്കേക്കര, മാത്യു മങ്കരയിൽ, ജോയ് ആലുങ്കൽ, അമൽസൺ ജോർജ്, സത്യൻ പനക്കച്ചാൽ, തുടങ്ങിയവർ സംസാരിച്ച ചടങ്ങിന് രജുല ബാബു , രജീഷ് കരിയാത്തുംകുഴി, ശിവൻ പനക്കച്ചാൽ, ബാബു കരിയാത്തുംകുഴി, സുരേഷ് ബാബു പനക്കച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close