KERALAlocaltop news

റെഡിമെയ്ഡ് കടയിൽ എംഡിഎം എ വിൽപ്പന: മൂന്നു പേർ പിടിയിൽ

കോഴിക്കോട് :
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന DANDI GENS STORE എന്ന റെഡി മെയ്ഡ് കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പന്തീരങ്കാവ് പോലീസ് നടത്തിയ പരിശോധനയിൽ
1) സവാദ്  ( 30 ,കൊമ്മനാരി ഹൗസ്, പൊയിൽതാഴം, പെരുമണ്ണ,
2) റാസിക്ക് (,25) പടിഞ്ഞാറേക്കര ഹൗസ്, വെള്ളായിക്കോട്,പെരുമണ്ണ, പന്തീരാങ്കാവ്
3) ജംഷീർ  (26) പീടിക തൊടി താഴം ഹൗസ്, പാറക്കണ്ടം, പെരുമണ്ണ എന്നിവരിൽ നിന്നും 6.680 gm എംഡി എം എ കണ്ടെടുത്തു. പ്രതികളിൽ ഒരാളായ സവാദ് മുൻപും മയക്കു മരുന്ന് കേസിൽ പ്രതിയായിരുന്നതാണ്. യുവാക്കൾക്കിടയിൽ വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇവർ മയക്കുമരുന്ന് സൂക്ഷിച്ചത്. ശീതള പാനീയത്തിൽ ലഹരി ചേർത്ത് നൽകുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് കടയിൽ പരിശോധന നടത്തിയതിൽ നിരവധി ശീതള പാനീയങ്ങളുടെ ബോട്ടിലുകൾ കണ്ടെടുത്തു ഇതുസംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തും പ്രതികളെ ഉടനെ കോടതിയിൽ ഹാജരാക്കും. പ്രതികളെ പിടികൂടിയതറിഞ്ഞ് വൻ ജനാവലി പ്രദേശത്ത് തടിച്ചുകൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close