Politics
കോണ്‍ഗ്രസിനും ബിജെപിയ്ക്കും പഞ്ചാബില്‍ തിരിച്ചടി.ആം ആദ്മിയ്ക്ക് മുന്‍തൂക്കം.എബിപി സിവോട്ടര്‍ സര്‍വ്വേഫലം പുറത്ത്.
ആപ്പ് ഈ തിരഞ്ഞെടുപ്പോടെ 47-53 സീറ്റ് വരെ നേടാനാകുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍
പഞ്ചാബ് : ഒരുപാട് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് പഞ്ചാബ്. രാഷിട്രീയ അട്ടിമറികളെ പ്രതീക്ഷിച്ചുകൊണ്ട് വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് പഞ്ചാബ്. തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവന്ന് എബിസി സിവോട്ടര്‍ ഫലം ആം ആദ്മി പാര്‍ട്ടിയ്ക്ക് മുന്‍ഗണന നല്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഈ മാസം ആണ് സര്‍വ്വേ സംഘടിപ്പിച്ചത്. കഴിഞ്ഞ 2017 ലെ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടിയിരിക്കുന്ന ആപ്പ് ഈ തിരഞ്ഞെടുപ്പോടെ 47-53 സീറ്റ് വരെ നേടാനാകുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിടുന്നത്.അതേ സമയം സംസ്ഥാനത്തെ ബിജെപിയെ കാത്തിരിക്കുന്നത് ഏറ്റവും മോശമായ ഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയെപ്പാലെ തന്നെ കോണ്‍ഗ്രസിനും തിരിച്ചടി തന്നെയാണ് പ്രതീക്ഷിക്കുന്നത്. 16 മുതല്‍ 24 വരെയുള്ള സീറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ശിരോമണി അകാലിദള്‍.