കോഴിക്കോട്: പ്രമുഖ ബോക്സിങ്ങ് പരിശീലകനും ജില്ല യോഗ അസോസിയേഷൻ സെക്രട്ടറിയുമായ പുത്തലത്ത് രാഘവൻ (78) അന്തരിച്ചു. പൂളാടിക്കുന്നിലെ പുത്തലത്ത് വസതിയിൽ ഇന്ന് രാവിലെ അഞ്ചിനായിരുന്നു അന്ത്യം. പെൺകുട്ടികൾക്ക് വേണ്ടി കേരളത്തിൽ ആദ്യമായി ബോക്സിങ് പരിശീലനം ആരംഭിച്ച രാഘവൻ്റെ ശിക്ഷണത്തിൽ നിരവധി സംസ്ഥാന – ദേശീയ വനിത ബോക്സിംങ് താരങ്ങളുണ്ടായിട്ടുണ്ട്. സൗജന്യമായിട്ടായിരുന്നു എക്കാലത്തും അദ്ദേഹത്തിൻ്റെ ബോക്സിങ്ങ് – യോഗ പരിശീലനങ്ങൾ. സംസ്ഥാന ബോക്സിംങ്ങ് അസോസിയേഷൻ മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു. അന്തരിച്ച പ്രമുഖ വിഷവൈദ്യൻ പുത്തലത്ത് ശങ്കരനാണ് പിതാവ്. അമ്മ: ജാനകി. ബോക്സിങ്ങിനും യോഗയ്ക്കുമായി ജീവിതം നീക്കിവെച്ചതിനാൽ വിവാഹം കഴിച്ചിട്ടില്ല. സഹോദരങ്ങൾ: കുട്ടൻ, സദാനന്ദൻ, രാധ പരേതരായ ചാത്തുക്കുട്ടി വൈദ്യർ, ഗംഗാധരൻ, വിലാസിനി, ശാന്ത.
Related Articles
Check Also
Close-
ബീവറേജസ് സുരക്ഷാ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം
September 27, 2023