INDIAKERALALOKSABHA 2024Politics
രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍; പത്രിക സമര്‍പ്പിക്കും, റോഡ് ഷോയില്‍ പങ്കെടുക്കും
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍ എത്തും. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ വിമര്‍ശിച്ചിരുന്നു.
വയനാട്ടിലെ ജനങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അവരോടൊപ്പം സ്ഥലം എംപി ഉണ്ടായിരുന്നില്ലെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം.