KERALA
രാഹുലിനെ ഒഴിവാക്കി; പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ ക്ഷണമില്ല

പാലക്കാട്: പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ക്ഷണമില്ല. വിവാദങ്ങള്‍ക്കിടെ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിനെയാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. വി കെ ശ്രീകണ്ഠന്‍ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
യുവതികളുടെ ലൈംഗികാരോപണ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ലമെന്റി പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.




