KERALAlocaltop news

തട്ടുകടകളിൽ പരിശോധന നടത്തി

കോഴിക്കോട്  :കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി കോഴിക്കോട് ബീച്ചിലും വരയ്ക്കൽബീച്ചിലും പ്രവർത്തിക്കുന്ന തട്ടുകടകളിൽ പരിശോധന നടത്തി. ഭട്ട് റോഡ് ബീച്ചിലെ തട്ടുകടയിൽ നിന്നും ഉപ്പിലിട്ടതും വെള്ളവും കഴിച്ച കുട്ടിക്ക് പൊള്ളലേറ്റ് പശ്ചാത്തലത്തിലായിരുന്നു പരിശോധന.

പരിശോധനയിൽ നെല്ലിക്കയും മാങ്ങയും മറ്റ് സാധനങ്ങളും ഉപ്പിലിടുന്നതിന് വിനാഗിരിക്ക് പകരം മറ്റു രാസ ലായനി ഉപയോഗിക്കുന്നതായി സംശയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധയ്ക്ക് അയയ്ക്കുകയും ചെയ്തു.

തട്ടുകടകളിൽ ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതുമായ ഭക്ഷ്യ സാധനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലേബലുകൾ ഉണ്ടായിരിക്കേണ്ടതും,
തട്ടു കടകളിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തേണ്ടതും, മാലിന്യ സംസ്കരണത്തിനായി പ്രത്യേക ബിന്നുകൾ സ്ഥാപിക്കുന്നതിനും . ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് എടുക്കേണ്ടതും, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും തട്ടുകടക്കാർക്ക് നിർദ്ദേശം നൽകി.

പരിശോധനയിൽ കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ് , ഹെൽത്ത് സൂപ്പർവൈസർ പി ഷജിൽകുമാർ ,ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് എ പി , റിഷാദ് കെ. മനീഷ വി , മുഹമ്മദ് സിറാജ് തുടങ്ങിയവരും ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ ഡോ. കെ.കെ അനിലൻ , , ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ.. ജോസഫ് കുര്യാക്കോസ്, ഡോ. വിഷ്ണു ഷാജി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

വരും ദിവസങ്ങളിലും തട്ടുകടകളിലും മറ്റും കോർപ്പറേഷൻ ആരോഗ്യവും ഭക്ഷ്യസുരക്ഷാവിഭാഗം സംയുക്ത പരിശോധന നടത്തുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close