ദുബൈ : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. ദുബായ്, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ്റ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴ ലഭിച്ചുവെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകിട്ടും രാത്രിയും ദുബായിയുടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു അധികൃതർ അറിയിച്ചു. കനത്ത മഴയുള്ളതിനാൽ വാഹനമോടിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യങ്ങൾക്കു മാത്രമേ വാഹനവുമായി പുറത്തുപോകാൻ പാടുള്ളൂ എന്നും കഴിയുന്നതും യാത്രകൾ ഒഴിവാക്കണമെന്നുമാണ് മുന്നറിയിപ്പ്. യുഎഇയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നു മുന്നറിയിപ്പുണ്ട്. മിക്ക സ്ഥലങ്ങളിലും ഇടിയും മിന്നലും ഉൾപ്പെടെ മഴ പെയ്യാനും സാധ്യതയുണ്ട്
Related Articles
Check Also
Close-
ചാത്തമംഗലത്ത് വീട്ടിൽ നിന്ന് മാൻകൊമ്പ് പിടികൂടി
December 12, 2021