
ഗോവ : ഗോവ രാജ്‌ഭവൻ പുതുതായി ആരംഭിക്കുന്ന “രാജ്‌ഭവൻ അന്നദാന പദ്ധതി യുടെ ഔപചാരിക ഉദ്ഘാടനം നാളെ കേരള ഗവർണർ .രാ ജ്യേന്ദ്രവിശ്വനാഥ് ആർലേക്കർ 29. ന് ഞായറാഴ്ച്‌ച 11.00 മണിക്ക് ഗോവ രാജ്ഭവ നിൽ നിർവഹിക്കും. ‘രാജ്‌ഭവൻ അന്നദാൻ പദ്ധതി’ വഴി എല്ലാ ദിവസവും 100 പാവ പ്പെട്ടവർക്ക് രണ്ടുനേരം ഭക്ഷണം നൽകും. സ്ട്രീറ്റ് പ്രൊവിഡൻസ് എന്ന സംഘടന വഴിയാണ് വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. ഈ പദ്ധതി ക്കുവേണ്ടിയുള്ള സാമ്പത്തിക ചിലവ് ഗോവ ഗവർണർ .പി.എസ്.ശ്രീധ രൻപിള്ള താൻ രചിച്ച പുസ്‌തകങ്ങളിൽ നിന്ന് കിട്ടുന്ന റോയൽറ്റി തുക സംഭാവന യായി നൽകികൊണ്ടാണ് നടപ്പാക്കുന്നത്. കഴിഞ്ഞകൊല്ലത്തെ റോയൽറ്റി തുക യായ 1.74 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ വച്ച് ഗവർണർ സ്ട്രീറ്റ് പ്രൊവിഡൻസ് സംഘടനക്ക് കൈമാറും.
ഇതേ ചടങ്ങിൽവെച്ച് നാൽപത് കാൻസർ-ഡയാലിസിസ് രോഗികൾക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രോഗികൾക്ക് വിതരണം ചെയ്യും. ഇതിനുള്ള തുക ഗോവ ഗവർണറുടെ ഡിസ്ക്രീഷ്യനറി ഫണ്ടിൽ (Discretionary Fund) നിന്നാണ് നൽകുന്നത്. ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അദ്ധ്യക്ഷം വഹിക്കും. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേരള ഗവർണർ .രാജേന്ദ്രവിശ്വ നാഥ് ആർലേക്കർ, സ്പെഷ്യൽ സെക്രട്ടറി മിഹിർ വർദ്ധൻ ഐ.എ.എസ്. എന്നിവർ പ്രസംഗിക്കും.