
കൊണ്ടോട്ടി:കൊട്ടൂക്കരയില്‍ 22 കാരിയായ വിദ്യാര്‍ത്ഥിക്കു നേരെ ആക്രമണം. പകല്‍ ഏകദേശം 12.45 ഓടെ യാണ് സംഭവം.വീട്ടില്‍ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ വയലോരത്ത് കാത്ത് നിന്ന അക്രമി വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ടടിച്ചു തലയ്ക്കു പരിക്കേല്‍പ്പിച്ചു.പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേ സമയം പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.അക്രമിക്കുന്നതിനിടെ പെണ്‍കുട്ടി കുതറിയോടി സമീപത്തുള്ള വീട്ടില്‍ ഓടിക്കയറുകയായിരുന്നു.പ്രതിയെ തിരിച്ചറിയാന്‍ പോലീസ് സിസിടിവിയും,വിരലടയാള വിദ്ഗധരുടെയും, ഡോഗ് സ്ക്വാഡിന്റെയും സഹായം തേടുന്നുണ്ട്.