
കുന്ദമംഗലം : വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പാലക്കാട് സ്വദേശിയും, ചാത്തമംഗലം N.I.T യിൽ ടീച്ചിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരുന്ന വിഷ്ണുു (32 )വിനെ കുന്ദമംഗലം പോലീസ് പിടികൂടി.
2025 ഏപ്രിൽ മാസം മുതലുള്ള വിവിധ ദിവസങ്ങളിലായി ചാത്തമംഗലം N.IT യിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തി പ്രതി താമസിക്കുന്ന കെട്ടാങ്ങലിൽ ഉള്ള ഹൌസിംഗ് കോംപ്ലക്സിൽ വെച്ചും, പൊറ്റമ്മൽ വെച്ചും ബലാൽസംഘം ചെയ്യുകയും, വിദ്യാർത്ഥിനിയുടെ നഗ്ന ഫോട്ടോകൾ എടുത്ത് ആയത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം എസ്.ഐ ഹാഷിസ്, സി.പി.ഒ. മാരായ അഖിൽ പൂതാളത്ത്, ശ്യാം രാജ് എന്നിവരടങ്ങിയ സംഘം പ്രതിയെ കളൻതോട് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.




