
കോഴിക്കോട് : ബലാത്സംഗകേസ്സിലെ പ്രതിയായ കൊയിലാണ്ടി ഉള്ളിയേരി സ്വദേശി ആക്കുപൊയിൽ വീട്ടിൽ വിക്കി @ വിഷ്ണുപ്രസാദ് (28 ) നെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് പലാഴിയിലുള്ള ലാൻഡ് മാർക്ക് ബിൽഡിംഗിലെ ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്യുകയും, തുടർന്ന് പരാതിക്കാരിയുടെ നഗ്ന ഫോട്ടോകളും, വീഡിയോകളും കൈക്കലാക്കി ആയത് സോഷ്യൽ മീഡിയയിലും, വീട്ടുകാർക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇതേ ഫ്ലാറ്റിൽ വെച്ചും, ലാൻഡ് മാർക്കിലെ മറ്റോരു ഫ്ലാറ്റിൽ വെച്ചും നിരവധി തവണ ബലാത്സംഗം ചെയ്യുകയും, പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള മോശമായ മെസ്സേജുകൾ ആളുകൾക്ക് അയച്ച് കൊടുക്കുകയും ചെയ്ത കാര്യത്തിന് യുവതിയുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസ്സിന്റെ അന്വേഷണത്തിനിടെ തനിയ്ക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു. 14.02.2025 തിയ്യതി പ്രതി കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിയ്ക്കുകയായിരുന്നു. ആയതിന്റ അടിസ്ഥാനത്തിൽ ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോട്. ഐ. ടി മധുസുദനൻ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും പന്തിരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ASI നിധീഷ്, SCPO പ്രമോദ്, CPO മാരായ കപിൽദാസ്, മനാഫ് എന്നിവർ ചേർന്ന് പ്രതിയെ കോഴിക്കോട് ബീച്ചിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.