
കട്ടിപ്പാറ :
ചമൽ നിർമ്മല എൽപി സ്കൂളിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു.
സ്പെഷ്യൽ അസംബ്ലിയിൽ റിൻസി ഷാജു പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികളും അധ്യാപകരും ചേർന്ന് അക്ഷരമരം ഒരുക്കി. കുട്ടികൾക്കായി ക്വിസ്, വായന മത്സരങ്ങൾ സംഘടിപ്പിച്ചു.
ഐതിക് എൻ സാബു വായനാദിന സന്ദേശം നൽകി.കുഞ്ഞുണ്ണി മാഷായി വേഷമിട്ട ഡാനിയേൽ ജിമ്മിച്ചൻ കവിത ആലപിച്ചു. അലക്സിയ, നിവേദ്യ എന്നിവർ ഗുണപാഠ കഥകൾ പറഞ്ഞു. തനിഹ്, ശ്രീദേവ്, ധനജ്ഞയ് എന്നിവർ ഗാനമാലപിച്ചു. മുഹമ്മദ് ഫസൻ പത്രവാർത്ത അവതരിപ്പിച്ചു. മുഹമ്മദ് സയാൻ, ഇസ നൗറ, ഇഷാ ഹനാൻ എന്നിവർ ചേർന്ന് പി എൻ പണിക്കരുടെ ജീവചരിത്രം ചാർട്ടിലൂടെഅവതരിപ്പിച്ചു. അലാനി ബിജു പരിപാടി ആങ്കറിംഗ് നടത്തി.
അധ്യാപകരായ ക്രിസ്റ്റീന വർഗീസ്, ജദീറ റൗഷൽ, രാജിഷ രാജൻ, അലിൻ ലിസ്ബത്ത്, ഗോൾഡ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.