
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൻ്റെ പിന്നാലെ ഇദ്ദേഹത്തിൻ്റെ കോഴിക്കോട് ബീച്ചിലെ ഫ്ലാറ്റിൽ നിന്ന് വൻതുക കടത്തിയ സഹോദരനും , ഉറ്റബന്ധുവായ റിട്ട. എസ് ഐ യും ആ പണമെന്ന് സംശയിക്കുന്ന തുക ചെലവഴിച്ചതിനെക്കുറിച്ചും അന്വേഷണ റിപ്പോർട്ടിൽ പരാമർശം. സഹോദരൻ അയാളുടെ ബാലുശേരി എരമംഗലത്തെ വീടിനടുത്ത് ഭൂമി വാങ്ങിയതായും, റിട്ട.എസ് ഐ അയാളുടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിനടുത്ത ഹോട്ടൽ പുതുക്കി പണിതതായും അന്വേഷണത്തിൽ കണ്ടെത്തിയതും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. കൂടാതെ മാമിയുടെ ചെന്നൈയിലുള്ള ചായക്കടയിലായിരുന്നു അനുജന് ജോലി . ഇപ്പോൾ അതും , ചെന്നൈയിലെ മാമിയുടെ പേരിലുള്ള മറ്റ് രണ്ട് ചായക്കടകളും അനുജൻ സ്വന്തമാക്കിയതായും റിപ്പോർട്ടിലുണ്ട്. ഷെയർ ബിസിനസ് ചെയ്ത തകർന്ന റിട്ട. എസ് ഐ മാമിയുടെ തിരോധാനത്തിന് ശേഷം സാമ്പത്തികമായി മെച്ചപ്പെട്ടു എന്നതടക്കം അന്വേഷണ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്. മാമിയുടെ ഡ്രൈവർ രജിത് എന്ന രജി, ഇയാളുടെ ബന്ധു , ചില പ്രവാസി ബന്ധമുള്ള ബിസിനസുകാർ എന്നിവർക്കെതിരെ കണ്ടെത്തിയ നിരവധി തെളിവുകൾ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതായും വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് ലഭ്യമായ വിവരം. കോഴിക്കോട് ബീച്ചിലെ ഫ്ലാറ്റിൽ നിന്ന് ഒരു കോടിയിലധികം രൂപ കടത്തിയതായ സംഭവത്തിൽ മാമിയുടെ രണ്ട് ബന്ധുക്കൾ മൂന്ന് വീഡിയോ ചിത്രീകരിച്ചതിനെ കുറിച്ചും അന്വേഷണ റിപ്പോർട്ടിലുണ്ട്. എടുത്ത പണം കുറച്ചു കാണിക്കുന്നതിനാണത്ര ഇങ്ങനെ പല തവണ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചത്.




