
കൽപ്പറ്റ :- വയനാട് ജില്ലയിൽ റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവ വാടകയ്ക്ക് എടുത്ത് അത് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെടുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പല റിസോർട്ടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടങ്ങൾ, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവ വർദ്ധിച്ചുവരുകയാണ്. ഈ മേഖലയുമായി ഒരു പരിചയമില്ലാത്ത ആളുകൾ ബിൽഡിംഗ് ഓണർമാർ കൂടുതൽ വാടക പ്രതീക്ഷിച്ചാണ് ഇത്തരം ചതിക്കുഴിയിൽ പോയി വീഴുന്നത്.
പ്രൊഫഷണൽ രീതിയിൽ ബിസിനസ് ചെയ്യുന്ന ആളുകൾക്ക് വരെ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാണ് ഇത്തരം ആളുകളുടെ പ്രവർത്തി. ആയതിനാൽ റിസോർട്ട് / ലോഡ്ജ്/ ഹോംസ്റ്റേ വാടകയ്ക്ക് കൊടുക്കുന്നതിന് മാനദണ്ഡം കൊണ്ടുവരണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹോസ്പിറ്റാലിറ്റി മേഖലയിൽ വ്യക്തമായ വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്കോ, ഈ മേഖലയിൽ പ്രവർത്തിപരിചയം ഉള്ള ആളുകൾക്കോ, രജിസ്റ്റേഡ് ടൂറിസം സംഘടനകളുടെ ഭാഗമായുള്ള ആളുകൾക്കോ മാത്രം ഇത്തരം സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സൈഫുള്ള വൈത്തിരി സ്വാഗതം ആശംസിച്ചു, ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായർ അധ്യക്ഷനായ ചടങ്ങ്, ചെയർമാൻ കെ പി സൈതലവി മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ കൺവീനർ അൻവർ മേപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സനീഷ് മീനങ്ങാടി,സജി മാനന്തവാടി, അരുൺ കരാപ്പുഴ, അനസ് മാനന്തവാടി, ഫാത്തിമ തെന്നൽ, മുനീർ കാക്കവയൽ, സുമ പള്ളിപ്രം, ബാബു ത്രീ റൂട്ട്, സന്ധ്യ ത്രീറൂട്ട്, വർഗീസ് വൈത്തിരി ,അബ്ദുറഹ്മാൻ മാനന്തവാടി, ദിനേഷ് കുമാർ മാനന്തവാടി, യാസീൻ കാട്ടിക്കുളം,പ്രപിതാ ചുണ്ടേൽ, മനോജ് മേപ്പാടി, പട്ടു മേപ്പാടി എന്നിവർ സംസാരിച്ചു.