കൊച്ചി: തമിഴ് ഗായിക സുചിത്രയ്ക്കെതിരെ പരാതിയുമായി നടി റിമാ കല്ലിങ്കല്‍. റിമ കല്ലിങ്കലിനും ഭര്‍ത്താവ് ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണമാണ് ഗായിക സുചിത്ര പറഞ്ഞത്. റിമയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്നാണ് സുചിത്രയുടെ ആരോപണം.സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് റിമ കല്ലിങ്കല്‍ പരാതി നല്‍കിയത്. ഒപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസും അയച്ചു.റിമയുടെ വീട്ടില്‍ നടത്താറുള്ള പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
Related Articles
Check Also
Close-
മുരിങ്ങക്കണ്ടി കോയട്ടി അന്തരിച്ചു.
September 22, 2020