കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കോഴിക്കോട് ജില്ലാ കളക്ടർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ഉത്തരവ് നൽകിയത്.
കുട്ടിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും
യഥാസമയം ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.