
കൂമ്പാറ: തിരുവമ്പാടിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ ടീ സി ബസ് സർവ്വീസ് പുന:രാംഭിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോൾ നിർത്തൽ ചെയ്യതിരികയാണ് , യാത്രക്കാർക്ക് വളരെ ഉപകാരപ്രഥമായ ഈ ബസ് സർവീസ് ഉടൻ പുന:രാഭിക്കണമെന്ന് കൂമ്പാറ ആർ ജെ ഡി വാർഡ്കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു, വാർഡ് പ്രസിഡന്റ് സിജൊ പാറംമ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിത്സൻ പാലക്കത്തടത്തിൽ, വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട്, ജയിംസ് ചാലപ്പുറം, ബാബു പാലമറ്റം, ജോയി പുതിയാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.




