
കൂടരഞ്ഞി: കേന്ദ്ര വന നിയമത്തിൽ മാറ്റങ്ങൾ വരുത്തുക, വന്യജീവികളിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുക, കർഷകരെ ജീവിക്കാൻ അനുവദിക്കുക, വന്യജീവികളുടെ ആക്രമണം മൂലം ദുരിന്തം അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുക, മലയോരമേഖലയിൽ വനം വകുപ്പ് പട്രോളിങ്ങ് കാര്യക്ഷമമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി രാഷ്ട്രീയ ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള മുതൽ കൂമ്പാറ വരെയുള്ള 12 Km ദൂരം RJD പ്രവർത്തകർ പന്തം കൊളുത്തി കാൽനടയായി മാർച്ച് നടത്തി നൈറ്റ് മാർച്ചിന്റെ ഉദ്ഘാടനം പെരുമ്പൂളയിൽ നാഷണൽ കൗൺസിൽ മെമ്പർ പി .എം തോമസ് മാസ്റ്റർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ – ന് കത്തുന്ന പന്തം നൽകി ഉദ്ഘാടനം ചെയ്തു സമാപന സമ്മേളനത്തിൽ RYJD യുടെ വയനാട് ജില്ലാ പ്രസിഡണ്ട് പി. പി ഷൈജൽ മുഖ്യപ്രഭാഷണം നടത്തി പെരുമ്പുളയിൽ നിന്ന് വൈകിട്ട് 6 :45 ന് ആരംഭിച്ച നൈറ്റ് മാർച്ചിൽ കർഷകരും, സ്ത്രീകളും, പാർട്ടി പ്രവർത്തകരും അടക്കം നിരവതി ആളുകൾ രാത്രി 9:15ന് കൂമ്പാറയിൽ എത്തിച്ചേരുന്നത് വരെ അണിചേർന്നു. സമാപന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ,കിസാൻ ജനതാ സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ് കുട്ടി പുളിക്കൽ, സോളമൻ മഴുവഞ്ചേരിൽ , ബിജു മുണ്ടക്കൽ ,ജോളി പൈക്കാട്ട്, ജോളി പൊന്നംവരിക്കയിൽ , ജോർജ് വർഗീസ് ,ജിനേഷ് തെക്കനാട്ട്, ടാർസൻ ജോസ്, ഹമീദ് ആറ്റുപുറം,ജോർജ് പ്ലാക്കാട്ട്,വി വി ജോൺ സാർ, എം ടി സൈമൺ മാസ്റ്റർ, പി എം ഫ്രാൻസിസ് മാസ്റ്റർ, ജെയിംസ് പുളിമൂട്ടിൽ, സി എൽ മാത്യു, ജിൻസ് അഗസ്റ്റിൻ, അമൽസൺ ജോർജ്, ബാബു കെ ആർ, അജീഷ് കരിയാത്തുംകുഴി, രജില ബാബു, സോഫി തോമസ്, നസീറ സി കെ, അബ്ദുൽ ഷുക്കൂർ, എ കെ അബൂട്ടി, സത്യൻ സി, സന്തോഷ് വർഗീസ്, മാത്യു വർഗീസ്, ബെന്നി കാക്കനാട്ട്, ജോബി മൈലാടിയിൽ, ജ്യോതിഷ് ചാക്കോ, വിപിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.