
കോഴിക്കോട് :
മുണ്ടിക്കൽത്താഴം ചെലവൂർ ശ്രീകൃഷ്ണക്ഷേത്രം റോഡ് നവീകരണം പൂവണിയുന്നത് പ്രദേശത്തിൻ്റെ ചിരകാല സ്വപ്നം. ചെലവൂർ ബസാറിനെയും മുണ്ടിക്കൽതാഴത്തെ യും ബന്ധിപ്പിക്കുന്ന ഏറെ ജനങ്ങൾ ആശ്രയിക്കുന്ന റോഡിന് വളരെ ചെറിയ
ട്രൈനേജ് മാത്രമാണ് ഉണ്ടായിരുന്നത്. യാത്രാ ദുരിതത്തെ ക്കാൾ ഇവിടുത്തെ വെള്ള കെ ട്ടാണ് ജനങ്ങൾക്ക് ഏറെ ദുരിതമായത് ചെറിയ മഴ പെയ്താ ൽ പോലും വലിയ വെ ള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ മഞേങ്കര ഭാഗത്തുൾപ്പടെയുള്ള നൂറുകണക്കിന് വീട്ടുകാർ ദുരിതമനുഭവിച്ചിരുന്നു. പ്രളയകാലത്ത് ദിവസങ്ങളേ
ാളം പ്രദേശം വെള്ളത്തിലായിരുന്നു. .ട്രൈനേജും റോഡും വീതി കൂട്ടി നിർമ്മിക്കുന്നതിലൂടെ വെള്ളകെ ട്ടിന് ശാശ്വത പരിഹാരമാകും ഒപ്പം യാത്രാ സൗകര്യവും മെച്ചപ്പെടും.കൗൺസിലർ സി എം ജംഷീറിൻ്റെ നേതൃത്വത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എയുടെയും സർക്കാരിൻ്റെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നതിനെ തുടർന്ന് പ്രാദേശിക റോ
ഡ് വികസന പദ്ധതിയിൽ 40 ലക്ഷവും കോർപ്പറേ ഷൻ 50 ലക്ഷവും അനുവദിച്ചു. 90 ലക്ഷം രൂപ ചിലവിലാണ് നവീകരണം നടത്തുന്നത്. കോർപറേഷൻ വിഹിതമായ 50ലക്ഷത്തിൻ്റെ നിർമാണ പ്രവൃത്തി ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ സി എം. ജംഷീർ അധ്യക്ഷനായി. വാർഡ് കൺവീനർ ജോർജ് തോമസ്, മണി നയേടത്ത്, കെ കോയ, സത്യൻ പുതിയേടത്, ബിനോജ് പറമ്പത്ത് സംസാരിച്ചു.
പടം :റോഡ് നവീകരണം ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു