അടിവാരം: വയനാട്ചുരത്തില്‍ ചരക്ക് ലോറി യന്ത്രത്തകരാര്‍ മൂലം നിയന്ത്രണം വിട്ട് മുന്‍ഭാഗം റോഡിന് തഴേയക്കിറങ്ങി കുടുങ്ങി. ഞായറാഴ്ച രാവിലെ ആറിന് ഏഴാം വളവിലാണ് സംഭവം. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോടിന് വരുകയായിരുന്ന ടോറസ് ലോറിയാണ് റോഡില്‍ നിശ്ചലമായത്. എറെ നേരം ഗതാഗതം പൂര്ണ്ണമായിസ്തംഭിച്ചു. തുടര്‍ന്ന് പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു. അടിവാരത്തു നിന്നും ക്രെയിനെത്തിച്ച് ലോറി നീക്കി ഏഴരയോടെയാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്.
Related Articles
Check Also
Close-
തൊഴിലാളി – കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം – എം ഇ എ
December 30, 2020