
കോഴിക്കോട് : സിറ്റി റോഡ് ഇംപ്രൂവ്മെമെൻ്റ് പദ്ധതിയിൽ ഉൾപ്പെട്ട കരിക്കാംകുളം – സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിൻ്റെ ബാക്കി സ്ഥലപ്പെടുപ്പ് പൂർത്തീകരിച്ച് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്ഥലം എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ നിയമസഭയിൽ എഴുതി നൽകിയ ചോദ്യങ്ങൾക്ക് നൽകിയ ഔദ്യോഗിക മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതയിൽ സിവിൽസ്റ്റേഷൻ മൂലംപള്ളി മുതൽ നിർട്ടിഷ്ട എം എൽ എ റോഡിലെ പ്രകൃതി ഹൗസ് വരെയുള്ള 200 മീറ്ററോളം ഭാഗം ഉടൻ ഏറ്റെടുത്ത് ഈ ഭാഗത്തെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിവിൽ റൈറ്റ്സ് റസിഡൻസ് ന്ന അസോസിയേഷൻ ഭാരവാഹികൾ അടുത്തിടെ മന്ത്രി റിയാസിന് നിവേദനം നൽകിയിരുന്നു. റോഡ് പൂർത്തിയാക്കാൻ ഉടൻ സ്പഷൽ ടീമിനെ നിയോഗിക്കുമെന്ന് അന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിരിക്കയാണ്. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങളും മന്ത്രിയുടെ മറുപടിയും താഴെ –
ചോദ്യം 1 – സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതി രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കോട്ടുളി-സിവിൽ സ്റ്റേഷൻ റോഡ് ഭൂമി ഏറ്റെടുക്കൽ നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ
ഉത്തരം – 13.03.2024-ലെ സർക്കാർ ഉത്തരവ് GO(Ms) No. 17/2024/PWD പ്രകാരം കോഴിക്കോട് നഗരപാത വികസന പദ്ധതി ഘട്ടം 2-ന് 1312,679 കോടി രൂപയുടെ ഭരണാനുമതി തത്ത്വത്തിൽ ലഭ്യമായിട്ടുണ്ട്. (ഭൂമി ഏറ്റെടുക്കലിന് 720.39 crore, Construction cost 592.28 crore) ക്ലസ്റ്റർ 2-ൽ ഉൾപ്പെട്ട റോഡാണ് കരിക്കാംകുളം-സിവിൽസ്റ്റേഷൻ കോട്ടുളി റോഡ് 4.11 കി.മി. ടി പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി അർത്ഥന നൽകുന്നതിനാവശ്യമായ രേഖകൾ തയ്യാറാക്കുന്നതിനായി എഫ്.എം.ബി. Superimpose ചെയ്യുന്നതിന് കരാർ നൽകിയിട്ടുണ്ട്. ടി റോഡിന്റെ അർത്ഥന കാലതാമസം കൂടാതെ നൽകാനാണ് ശ്രമിക്കുന്നത്.
ചോദ്യം – 2
ഭൂമി ഏറ്റെടുക്കൽ 6(1) നോട്ടീഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് ഏതെങ്കിലും സാങ്കേതികപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ,
ഉത്തരം –
ഭൂമി ഏറ്റെടുക്കൽ 6(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് സാങ്കേതികപ്രശ്നങ്ങൾ നിലനിൽക്കുന്നില്ല.
ചോദ്യം – 3
പ്രസ്തുത ഭൂമി ഏറ്റെടുക്കൽ നടപടി അടിയന്തരമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?
ഉത്തരം –
ഭൂമി ഏറ്റെടുക്കൽ നടപടി അടിയന്തരമായി പൂർത്തീകരിക്കുവാൻ നടപടികൾ സ്വീകരിച്ച് വരുന്നു.
ചിത്രത്തിലെ ആരോമാർക്ക് മുതലാണ് ഭൂമി ഏറ്റെടുക്കേണ്ടത്.