
കോഴിക്കോട് :
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീ പരിധിയിൽ വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരത്തെ സുഗമമായി വരവേൽക്കാൻ കോഴിക്കോട് സിറ്റി പോലീസിൻറെ നേതൃത്വത്തിൽ വപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമീഷണർ, അഡിഷണൽ എസ് പി, ഏഴോളം എ സി പി മാർ, ഇൻസ്പെക്ടർമാർ, സബ്ബ് ഇൻസ്പെക്ടർ അൻപതോളം പോലീസുദ്യോഗസ്ഥരെ ഡ്യുട്ടിക്ക് ഉൾപ്പെടെ എഴുന്നൂറ്റി നിയോഗിച്ചു.
പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട് മെൻറുകൾ മുതലായ സ്ഥലങ്ങളിലും കൂടാതെ ബസ് സ്റ്റാൻറ്, റെയിൽവെ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും.
പുതു വത്സരാഘോഷങ്ങളുടെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കും.
ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇത് പരിപാടി നടത്തുന്ന സംഘാടകർ ഉറപ്പു വരുത്തേണ്ടതാണ്’.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കാർ/ബൈക്ക് റേസിംഗ് നടത്തുന്നതും, പൊതു സ്ഥലങ്ങളിൽ വച്ച് പരസ്യമായി മദ്യപിക്കുന്നതും, മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിനായി പോലീസിൻറെ ശക്തമായ നടപടികൾ ഉണ്ടായിരിക്കും.
ജില്ലാ അതിർത്തികളിൽ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് ശക്തമായ വാഹന പിരിശോധന ഉണ്ടാകും.
സ്ത്രീകളുടെയും, കുട്ടികളുടെയും, വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പോലീസിനെയും വനിത പോലീസുദ്യോഗസ്ഥരെയും നിയോഗിക്കും
31.12.25 തിയ്യതി 14.30 മണി മുതൽ ഫ്രാൻസിസ് റോഡ് ജംഗ്ഷൻ, ദീവാർ ജംഗ്ഷൻ, രണ്ടാം ഗേറ്റ്. സി എച്ച് ഫ്ലൈ ഓവർ, പി ടി ഷ റോഡ്, കസ്ത്യൻ കോളേജ് വെസ്റ്റ്, വെസ്റ്റഹിൽ ചുങ്കം, കോതി ജംഗ്ഷൻ, പണിക്കർ റോഡ” ജംഗ്ഷൻ, കോയ റോഡ്, വെങ്ങാലി എന്നീ സ്ഥലങ്ങളിൽ നിന്നും ബീച്ചിലേക്ക ഗതാഗതം നിയന്ത്രണ വിധേയമായിരിക്കും.
വൈകിട്ട് 05.00 മണി മുതൽ ഗാന്ധിറോഡ് മുതൽ വലിയങ്ങാടി ജംഗ് ഷൻ വരെയുള്ള ഭാഗങ്ങങ്ങൾ, ബോംബെ ഹോട്ടൽ ജംഗ്ഷൻ, മൂന്നാലിങ്ങൽ, ഗാന്ധി റോഡ്, കസ്റ്റംസ് റോഡ്”, പഴയ കോർപ്പറേഷൻ റോഡ് എന്നീ ഭാഗങ്ങളിൽ നിന്നും ബീച്ച് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. വൈകിട്ട് 05.00 മണിക്ക് ബീച്ചിലേക്ക് വരുന്നവർ വാഹനങ്ങൾപുറത്തുള്ള പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്ത ശേഷം ബീച്ചിലേക്ക് വരേണ്ടതാണ്.
ബീച്ചിലേക്ക് വരുന്ന ആളുകൾ 01.01.2026 തിയ്യതി പുലർച്ചെ 01.00 മണിക്കുളളിൽ ബീച്ചിൽ നിന്നും മടങ്ങേണ്ടതാണ്.
ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുന്നതാണ്.പുതുവത്സര ആഘോഷം നടത്തുവാൻ തീരുമാനിച്ചിട്ടുള്ള എല്ലാ സംഘടനകളും/സംഘാടകരും അതാതു പോലീസ് സ്റ്റേഷനിൽ നിന്നും മുൻകൂർ അനുമതിവാങ്ങിയിരിക്കേണ്ടതാണ്.
പുതുവത്സാരാഘോഷത്തിൻറെ ഭാഗമായി എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അടുത്തുളള പോലീസ് സ്റ്റേഷനിലോ പോലീസിൻറെ TOLL FREE നമ്പറായ (112,1515) ലേക്കോ വിളിക്കാവുന്നതാണ് .
ലഹരി വിൽപ്പനക്കും ഉപയോഗത്തിനുമെതിരെ നാർക്കോട്ടിക് ആൻറി സ്ക്വാഡിൻറെ ശക്തമായ പരിശോധന ഉണ്ടായിരിക്കും.
ആളുകൾ ധാരാളമായി പങ്കെടുക്കുന്ന പരിപാടികളിൽ തിക്കും തിരക്കും കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ചെയ്യണം.
എൽ. ஐ ഡി ലൈറ്റ ഡിസ് പ്ലേ സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് ഷോക്കേൽക്കാതിരിക്കാൻ അനൗൺസ്മെൻറ് നടത്തി രക്ഷിതാക്കളെ ബോധവാൻമാരാക്കേണ്ടതാണ്.
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആഘോഷ പരിപാടികൾ നടക്കുന്നുണ്ടെങ്കിൽ ക്യാമ്പുകളുടെ നടത്തിപ്പുകാർ അല്ലെങ്കിൽ തൊഴിലുടമകൾ ആവശ്യമായ നിർദ്ദേശം നൽകേണ്ടതും പരിപാടി നടത്തുന്നതാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.




