
കോഴിക്കോട് :കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവ് കരുവാരക്കുണ്ട് സ്വദേശി ബഷീർ എന്ന ചെമ്മല ബഷീർ (47 ) നെ ടൗൺ അസ്സി: കമ്മീഷണർ അഷ്റഫ് .ടി .കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി.
ചാലപ്പുറത്തുള്ള മൂന്ന് വീടുകൾ കുത്തിപ്പൊളിച്ച് പണവും സ്വർണവും കവർച്ച ചെയ്ത പ്രതിയെ പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ വെച്ച് പിടികൂടുകയായിരുന്നു. ഈ മാസം 15 തീയതി ആളില്ലാത്ത ചാലപ്പുറത്തെ ഗൾഫുകാരന്റെ വീടിന്റെ മുൻവശത്തെ വാതിൽ അടർത്തിമാറ്റി അകത്തു കടന്നു പണം കവർച്ച നടത്തുകയായിരുന്നു. പിന്നീട് 18-ാം തിയ്യതി ചാലപ്പുറത്തെ ബോംബയിൽ ബിസിനസ്സുകാരനായ ആളുടെ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് അലമാരയിലെ പണം എടുക്കുകയും പിന്നീട് 21-ാം തീയതി പുലർച്ചെ ചാലപ്പുറത്തുള്ള ഡോക്ടറുടെ വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്ന പ്രതി താഴെത്തെ നിലയിൽ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഡോക്ടർ മേശപ്പുറത്ത് വെച്ചിരുന്ന സ്വർണ വള കവർച്ച ചെയ്യുകയായിരുന്നു. മൂന്ന് കേസ്സും പരാതി പ്രകാരം കേസ്സെടുത്ത് കസബ പോലീസ് അന്വേഷണം നടത്തുകയും, കവർച്ച നടന്ന പ്രദേശങ്ങളിലെ നിരവധി സി.സി.ടി. വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഈ മൂന്ന് മോഷണം നടത്തിയതും ഒരാളാണെന്ന് മനസ്സിലാക്കുകയും, പിന്നീട് നടത്തിയ ശാസ്ത്രീയ തെളിവുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിന്നും പ്രതി ചെമ്മല ബഷീർ ആണെന്ന് കണ്ടെത്തുകയും, അന്വേഷണ സംഘം പ്രതി ഉണ്ടാവാൻ സാധ്യതയുള്ള നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ച് ഷൊർണൂരിൽ വെച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു.
പിടികൂടിയ പ്രതിക്ക് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 150 ഓളം കളവ് കേസുകൾ നിലവിൽ ഉണ്ട് കോഴിക്കോട് ജില്ലയിലെ ചേവായൂർ, കസബ, ടൗൺ, കുന്ദമംഗലം എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെയും, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ 2008-ൽ ഒരു കൊലപാതക കേസ്സിലും പ്രതിയാണ് പിടിയിലായ ബഷീർ.
കസബ ഇൻസ്പെക്ടർ കിരൺ.സി.നായർ, സബ് ഇൻസ്പെക്ടർമാരായ സനീഷ്. യു, സുനിൽകുമാർ, സജീവ് കുമാർ, എ.എസ്.ഐ സജേഷ് കുമാർ. പി, സിനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ് കുമാർ പാലത്ത്, സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു.എം , സുജിത്ത് സി.കെ, ദിപിൻ.എൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.




